ഇതു ഞാൻ എഴുതാൻ ഇരിക്കുമ്പ്പോൾ, എന്ത് പേരു കൊടുക്കണം എന്നആലോചിചു. സ്വാവാഭികമായും ആധ്യം തോന്നിയത് നീർമാതളം എന്ന വാക് തന്നെയായിരുന്നു. പക്ഷെ ഒരു തോന്നൽ ഉണ്ടായി, എല്ല്ലാവരൂം ഇതു തന്നെയായിരിക്കും എഴുതുക എന്ന്. ആ തോന്നൽ ശരിയാവൂകയും ചെയ്തു...പത്രങളൂം, ബ്ലോഗൂം നിറയെ ഇതു തന്നെയായീരുന്നൂ തലകെട്ട്.
നീർമാതളം എനിക്ക് വലിയ പരിചയം ഇല്ല, മറിച് “എന്റെ കഥ” സുപരിചവും - മറ്റേല്ലാവരേയും പോലെ. എന്നാൽ അത് തന്നെയാവട്ടേ എന്റെ എഴുത്തിന്റെ തലകെട്ട് എന്ന് തീരുമാനിചു. പിന്നെ, ഇത്രയും ഒരു ചലനം സ്രിഷ്ട്ടിച്ച ഒരു മലയാളം ക്രിതി വേറേയില്ല എന്നാണു എന്റെ വിശ്വാസം.
മാധവി കുട്ടിയുടെ ചില അഭിമുഘങളിലേ സംഭാഷണങളും എനിക്ക് വലിയ ഇഷ്ട്ടമാണ്. പ്രത്യേകതരം ശൈലിയുള മലയാളവും, തികച്ചും കളങ്കമില്ലാത്ത പോലത്തെ ചില പ്രയോഗങളും, അവരുടേതായ വ്യക്ത്തിത്തവും കാഴ്ചപ്പാടും ഒക്കെ തികചും വ്യതസ്ത്തമാണു.
പലതും തുറന്ന് പറയാനുള്ള മനോധൈര്യം അവിസ്മരണീയമാണ്. ജീവിതത്തേ കുറിചും, സ്നേഹത്തേ കുറിചും, സൌൻദര്യത്തേ കുറിചുമൊക്കെ, ഇത്രയും ശാലീനവും മിനിസവും ഉള്ള ഒരു കാഴ്ചപ്പാട് അവരുടെ ഒരു പ്രത്യേകത തന്നെയായിരുന്നു.
എന്നും ഒരു നിഗൂടമായ ഒരു രഹസ്യം ആയാണ് എനിക്ക് ഇവരേ കുറിചു തോന്നിയിട്ടുള്ളത്. ഇന്നും മനസിലാക്കാൻ പട്ടാത്ത ഒരു genius ആയ് ഒരു കഥാപാത്രം. എന്തിനാണ് 65-ആം വയസിൽ മതപരമായ ഒരു മാറ്റം സ്വീകരിചത് എന്നു പോലും!
എന്തായാലും സുകുമാർ അഴീകോട് പറഞപ്പോലെ, ഒരു പുതിയ കണ്ണ് മലയാളിക്ക് സമ്മാനിച്ച അവർ, നീർമാതളതിന്റെ സൌന്ധര്യമായി എന്നും ഉണ്ടാവട്ടെ, അവരുടെ ഓർമ്മകൾ എന്നും ആ സുഗന്ധം പരത്തട്ടേ...