മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഇന്ന്, ഗാന്ധിജിയെ കുറിച്ച് ഒന്ന് ഓര്‍ത്തുപോവുകയാണ്. ഇന്നത്തെ തലമുറ, ഗാന്ധിജിയെ Oct 2ന്ടിനെങ്ങ്കിലും ഓര്‍ക്കുന്നത് വലിയ കാര്യം തന്നെയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരാന്‍ അദ്ദേഹം പ്രയത്നിച്ചടത്തോളം തന്നെ വലിപ്പമുണ്ട്, അദ്ധേഹത്തിന്റെ തത്വങ്ങളും. ഇന്നത്തെ തലമുറ എത്രതന്നെ അത് ഓര്‍ക്കുന്നുണ്ടാവും എന്നത് സംശയം. ഗാന്ധിജിയുടെ കര്‍മപാത അതേപടി തുടരണമെന്ന് ആരും പറയുന്നില്ല...പക്ഷെ, അദ്ധേഹത്തിന്റെ തത്വങ്ങള്‍ യെഥാരീതിയില്‍ മനസിലാകുകയും, ഇന്നത്തെ സ്ഥിതികള്‍ക്ക് അനുയോജ്യമായി നടപ്പാകുകയാനെഗ്കില്‍, ലോകം എത്രയോ നല്ല സ്ഥിതിയില്‍ ആവുമായിരുന്നു. ഞാന്‍ ഇവിടെ ഇപ്പം പറഞ്ഞ സ്വരം തന്നെയാണ്, എല്ലാവര്ക്കും, എല്ലാത്തിനും, എന്തികുരിച്ചും. എല്ലാവരും പരസ്പരം കുറ്റം പറയുകയും, പരിചാരുകയും ചെയ്യുന്നതല്ലാതെ, സ്വയം തിരിഞ്ഞു നോകുന്നില്ല - അവന്‍ അവന്‍ ചെയ്യുന്നത് ശെരിയാണോ അല്ലയോ എന്ന്. ആദ്യം സ്വയം നന്നാവൂ, എന്നിട്ട് ബാകിയെല്ലാം നന്നാക്കാം എന്നത് തന്നെയാണ് ഗാന്ധിജിയും പറഞ്ഞത്.
ഈയിടെ ഒബാമ നടത്തിയ ഒരു പ്രസംഗം ഓര്‍മവരുന്നു, അത് ഇങ്ങനെയാണ്:-
ആഫ്രിക്കന്‍ വന്‍കരയില്‍ മാറ്റം കൊണ്ടുവരുന്നതിന് മഹാത്മ ഗാന്ധിയെ മാതൃകയാക്കാന്‍ തയാറാകണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ യുവ ആഫ്രിക്കന്‍ നേതാക്കളെ ആഹ്വാനം ചെയ്തു. ’’നിങ്ങള്‍ അന്വേഷിക്കുന്ന മാറ്റം നിങ്ങള്‍തന്നെയായിരിക്കണമെന്നു മഹാത്മഗാന്ധി പറഞ്ഞത് എല്ലാവരും സ്വീകരിക്കണമെന്നാണ് എനിക്ക് ഉദ്ബോധിപ്പിക്കാനുള്ളത് - ഒബാമ ആഫ്രിക്കന്‍ നേതാക്കളോടു പറഞ്ഞു.
ലോകമെമ്പാടും ആരെങ്ങ്കിലും ഇപ്പോഴും ഗാന്ധിജിയെ കുറിച്ച് ഓര്‍കുന്നു എന്നതിന് ഉള്ള ഉദാഹരണം ആണ് ഇത്.
വര്‍ഷത്തില്‍ ഒരിക്കലെങ്ങ്കിലും ഇതുപോലെ ആ മഹാത്മാവിനെ ഓര്‍ക്കട്ടെ!
ഒരു ഗാന്ധിയനും, അതിലുപരി സ്വാതന്ത്ര്യ സമര സേനാനിയും കവിയും, പത്രാധിപരും ഒക്കെ ആയിരുന്ന അംശി നാരായണ പിള്ളയുടെ പൌത്രന്‍ ഗാന്ധിജി യെ അനുസ്മരിക്കുന്നു ... വളരെ കാലത്തിനു ശേഷം താങ്കള്‍ടെ ഒരു നല്ല പോസ്റ്റ് -- ആശംസകള്‍ :)
ReplyDelete