Monday, June 1, 2009

അപ്പൂട്ടന്‍~ എന്താ പറ്റിയേ?

ലേശം പാലക്കാടന്‍ ശൈലീ ഒന്നു പരീക്ഷിച്ചു നോകിയാലോ എന്ന് വിചാരിക്യ...എന്താച്ചാല്‍, ഇതു എഴുതുന്നത് ഒരു പാലക്കാടന്‍ നമ്പൂരിയെ കുറിച്ചാ..(ഈ പ്രയോഗം ഇഷ്ട്ടായില്ല്യാച്ചാല്‍, ഒരു കുറിപ്പ്‌ അയചോള്ളൂട്ടോ...)

മൂപ്പരും ഒരു ബ്ലോഗര്‍ ആണ് കേട്ടോ...appoottans.blogspot.com

ആഗോളതലത്തിലെ മാന്ദ്യം, അപ്പൂട്ടന്റെ ലോകത്തെയും ബാധിച്ചുവോ എന്ന് ഒരു സംശയം. ഏയ്, മാര്‍ച്ച്‌ മാസം കഴിഞ്ഞിട്ട് മൂപ്പര് ഒന്നും എഴുതീട്ടില്യെ...
എഴുതാന്‍ ഇത്തിരി വശം ഉണ്ടെയ്നും...എന്നിട്ടും എന്താ എഴുതാത്തെ...അപ്പൊ എന്തോ ഉണ്ട്...ഇല്ല്യേ...

പതിവു പല്ലവിതന്നെയാവുംട്ടോ ഉത്തരം...കുടുംബം, കുട്ടിയോള്‍, ജോലി, ഒക്കെക്കൂടി സംയില്ല്യാത്രേ...
ന്നന്റെ ജോലിയും ജീവിതവും ഒക്കെ ഇത്രെയും ഭാരിച്ചതാണോ കുട്ടിയെ, ഒരൂട്ടം എഴുതാന്‍ സംയില്ലാണ്ടേ ? ഉറുപ്പ്യ നെറയെ കിട്ടുനുണ്ടോ ന്നനക്ക്...ആ അതന്നെ...(ഓരോ വാക്കിനും തല ഒന്നു കീഴ്പോട്ടു കുടഞ്ഞോള്...അപ്പോഴേ ഒരു പാലക്കാടന്‍ style ഉണ്ടാവൂ)

പലേ പലേ വര്‍ത്തമാനം കേട്ടിരിക്കണൂ, ഇപ്പളത്തെ കുട്ടിയോള്‍_കൊക്കെ വല്ലാണ്ട് തിരക്ക് പിടിച്ച ജീവിതാത്രേ...
പണ്ടൊക്കെ കുട്ടിയാരിക്കുമ്പോ അമ്മടെ കൈയും പിടിച്ചു ഉമ്മറത്തും മിറ്റ്‌അതും ഒക്കെ കളിച്ചു നടക്കും. വലിയെ ചെക്കന്മാരായാ പാടത്തും പറമ്പിലുമൊക്കെ പന്ത്‌ തട്ടി കളിക്കാന്‍ പോകും...നല്ല ഉഷ്ഹാരുണ്ടാവും കുട്ടിയോള്‍ക്ക്.

കാവിലമ്മേ, ഈ കുട്ടിയോലോക്കെ കാക്കണേ...

പിന്നെ, അപ്പൂട്ടന് ഒരു അപരന്‍ ഉണ്ട്..ട്ടോ..http://appoontelokam.blogspot.com/

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. http://ahamamsi.blogspot.com/2009/06/blog-post.html
    അത് ശരി, ഇപ്പൊ നമുക്കായി പ്രശ്നങ്ങള്‍.
    പണി തരുന്നതും നീയേ എനിക്കിട്ടു പണിയുന്നതും നീയേ.... ഇത് ന്യായമാ.....
    എഴുതാന്‍ മാറ്റര്‍ ഇല്ലാഞ്ഞല്ല (ഹോ, ഞാനൊരു പദ്മരാജന്‍ മോഡല്‍ ഭയങ്കരനല്ലേ). ഇപ്പോഴത്തെ സീരീസിന്റെ മൂന്നാം ഭാഗം പണിപ്പുരയിലാണ്. കാലം കുറച്ചായി എഴുതാന്‍ തുടങ്ങിയിട്ട്, പക്ഷെ എഴുതി വന്നപ്പോള്‍ ചില ഭാഗങ്ങള്‍ എടുത്തു കളയണമെന്ന് തോന്നി. ഒന്ന് എഡിറ്റ്‌ ചെയ്തു വെടിപ്പാക്കണം (ഹോ, അവിടെയും പ്രാസം). ചില അല്ലറ ചില്ലറ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ട്.
    അപ്പൂന്റെ ലോകം ഞാന്‍ മുന്‍പ്‌ കണ്ടിട്ടുണ്ട്. അത്രയ്ക്കൊന്നും ആന്പിയര്‍ നമുക്കില്ല. കഥ അടിച്ചിറക്കാം, അത്രമാത്രം. നമ്മടേതു അപ്പൂട്ടന്റെ ലോകം.... യേത്.....

    ഇപ്പൊ അപരന്മാരെ സൂക്ഷിക്കണം. ജബ്ബാര്‍ മാഷിന്റെ ഒരു അപരന്‍ ഇറങ്ങിയിട്ടുണ്ട്. അതിന്റെ കോലാഹലങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. വേണങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ.
    വിവാദം.

    ReplyDelete