ഈ heading കണ്ടിട്ട് ഇതെന്താണ് എന്ന് ചിന്തികുന്നുണ്ടെങ്ങില്‍, വെറുതെ തല പുകയ്കണ്ട, വെറുതെ ഒന്ന് മുതല്‍ ഒന്‍പതു വരെ യെതാക്രമത്തില്‍ എഴുതി എന്ന് മാത്റം.
ഇതില്‍ എന്താ ഇത്ര സംഭവം എന്ന് ചോദിച്ചാല്‍, പ്രത്യേകിച്ച് ഒന്നുമില്ലതന്നെ. അപ്പൊ പിന്നെ എന്താ ഇവിടെ എഴുതാന്‍ കാര്യം എന്നാവും സ്വാവഭികമായും ചോദ്യം. ഒരു ന്യൂസ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്. ന്യൂസ് (NEWS) എന്ന് പറയുമ്പോള്‍ സാദാരണ നടക്കാത്തതും, പുതിയതായി നടന്നതും ആയ ഒരു കാര്യം ആണല്ലോ. അതുകൊണ്ട് തന്നെയാണ് ഇത് എഴുതാം എന്ന് വിചാരിചതിന്ടെ പിറകില്‍ ഉള്ള സംഗതിയും. അങ്ങ് പടിഞ്ഞാറ് Oklahoma എന്ന സ്ഥലത്ത്, ഒരു കുട്ടി ജനിച്ച സമയമാണ് ഇത്. കുട്ടിയുടെ പേര് Denis Uhrig എന്നാണ്. ജനിച്ചത് 2009 July മാസം 8, ഉച്ചക്ക് 12 മണി കഴിഞ് 34 മിനിറ്റും, 56 സെക്കണ്ടും ആയപ്പോള്‍. അമേരിക്കന്‍ date format പ്രകാരം ആണ് ഇത്. അവിടെ ആദ്യം മാസം, പിന്നെ ദിവസം, പിന്നെ വര്‍ഷം, എന്ന കണക്കാണല്ലോ. കാര്യം Ceaserean വഴിയാണ് പ്രസവം നടത്ത്തെങ്ങ്കിലും, ഇത്ര കൃത്യമായി ഒരു സമയം ഒരു നിമിത്തം തന്നെയാവണം. ഇതിനു പല വാദ - പ്രധിവാധങ്ങളും ഉണ്ടാവാം - ഡോക്ടറിന്റെ watch ഇലെ സമയം, ഇല്ലെങ്ങില്‍ Nurse ബുക്കില്‍ സമയം കുറിച്ച സമയം അങ്ങനെ പല വ്യാഖ്യാനങ്ങളും ഉണ്ടാവാം. എന്തായാലും, കുട്ടിയുടെ Birth Certificate ഇല്‍ രേഖപെടുത്തിയ സമയം ഇപ്പോള്‍ ഇതാണ്. അതുകൊണ്ട് എന്തായാലും കുട്ടിക്ക് നിയമപരമായി ഈ സമയം അവകാശപെടാം. മാത്രമല്ല, ഈ കുട്ടിയുടെ അമ്മുമ്മയുടെ ജനന തീയതിയും ഇതേ ദിവസം (മാസവും, ദിവസവും - വര്‍ഷമല്ല കേട്ടോ!) ആണത്രേ, എന്തായാലും തള്ളേം പിള്ളേം സുഖമായി ഇരിക്കുന്നു എന്നതാണ് വലിയ കാര്യം. അല്ലാതെ ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് വേറെ ഒരു കാര്യവും ഇല്ല.
No comments:
Post a Comment