Saturday, July 11, 2009

ഞാന്‍ എന്തിന് കള്ള് കുടിക്കുന്നു?

എല്ലാവരും പറയും "ഓ അവന്‍ കള്ളുകുടിച്ചു സുകിച്ചു നടകുന്നു" എന്ന്. പക്ഷെ സുരാജ് വെഞാരമൂട് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പറയുന്നുണ്ട് - എത്ര വിഷമിച്ചാണ് കുടിക്കുന്നതെന്ന്.

മദ്യം ഏതായാലും ഫിറ്റ്‌ ആയാ മതി എന്നാണ് വേറെ ആരോ പറഞ്ഞിട്ടുള്ളത് ...

നമ്മള്‍ കേരളീയരുടെ ദേശിയ പാനിയം തന്നെ കള്ളല്ലേ ...കേരളത്തിന്റെ ദേശിയ വൃക്ഷമായ തെങ്ങിന്റെ ഏറ്റവും വിലപെട്ട ഗുണം, അതില്‍ നിന്ന് കള്ള് ചെത്താന്‍ പറ്റും എന്നുള്ളതല്ലേ ...
ചെത്ത്‌ തൊഴില്‍ ഒരു അന്ഗീകരികപെട്ട തൊഴില്‍ ആണ് കേരളത്തില്‍ ...അവര്‍ക്ക് സംഘടന ഉണ്ട്, ക്ഷേമ നിധി ഉണ്ട്...
എത്രയോ ഭൂ- ഉടമക്കള്‍ അവരുടെ ഭൂമിയിലെ തെങ്ങുകള്‍, തേങ്ങവെട്ടി വില്‍കാതെ, കള്ള് ചെത്താന്‍ കൊടുത്തിരിക്കുന്നു ...
തെങ്ങും കള്ള് കൊണ്ടല്ലേ നമ്മള്‍ രുചികരമായ കള്ളപ്പം, വെള്ളയപ്പം മുതലായവ ഉണ്ടാക്കുന്നത് ....
ശര്‍ക്കര ഉണ്ടാക്കുന്നു, കരുപെട്ടി ഉണ്ടാക്കുന്നു, അങ്ങനെ എന്തെല്ലാം, എന്തെല്ലാം...
ഇതെല്ലാം ആയിട്ടും ആ കള്ള് ഇത്തിരി കുടികുന്നവന് ചീത്തപേരു..
ഇത്രയും ഉപയോഗപ്രദമായ കള്ള് കുടിച്ചു തീര്‍ക്കണ്ടാ എന്ന് വിചാരിച്ചാണ് Rum, Brandy, Whiskey മുതലായ മദ്യം നമ്മള്‍ കുടികുന്നത്.
അവിടെ തുടങ്ങുന്നു നമ്മുടെ ആദ്യ ദേശസ്നേഹം.
നമ്മള്‍ മദ്യം കുടിക്കുന്നത് കൊണ്ടല്ലേ എത്രയോ പേര്‍ക്ക് കള്ള് ഷാപ്പിലും, ബാറിലും ഒക്കെ ജോലി കിട്ടുന്നത്?
എത്രയോ മദ്യ വ്യവസായങ്ങള്‍ ഉണ്ടായി...
എത്രയോ പാവപെട്ട അബ്കാരി കോണ്ട്രാക്ടര്മാര്‍ ജീവിച്ചു പോക്കുന്നു, നമ്മള്‍ കാരണം. നമ്മള്‍ കുടിച്ചത് കാരണം അവര്ക്കു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടു അവര്‍ എത്ര എത്ര ബിസിനസ് തുടങ്ങി...അതുവഴി സംസ്ഥാനം തന്നെ എത്ര വളര്ന്നു?
കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മേഘല തന്നെ Beverages Corporation അല്ലെ?
കാണം വിറ്റ്‌ഉം ഓണം ഉണ്ണണം എന്നല്ലേ പ്രമാണം, അതുകൊണ്ടല്ലേ, നമ്മള്‍ കേരളീയര്‍, ഓരോ ഓണക്കാലത്തും, കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചു, ആ പണം മറ്റുള്ളവര്‍ക്ക് കിട്ടി, അവര്‍ ഓണം ഉണ്ണുന്നത്?
നമ്മുടെ കേരളത്തിന് വേണ്ടി മാത്രമല്ല, ഭാരതം ഒട്ടാകെ തന്നെ, നമ്മള്‍ കഷ്ട്ടപെട്ടു ക്ടിചത് കൊണ്ടല്ലേ വളരുന്നത്‌?
അല്ലെങ്ങില്‍, ആ പാവപെട്ട ശുദ്ദ മനസുള്ള വിജയ മല്ലൈയ്യ ചേട്ടനെ കണ്ടില്ലേ...നമ്മുടെ വേദന മനസ്സിലാക്കി അദ്ദേഹം നമുക്കു സഞ്ചരിക്കാന്‍ വിമാങ്ങള്‍ ഇറക്കിയില്ലേ? അതും നമ്മുടെയൊക്കെ പാവം കുടിയന്മാരുടെ കാശല്ലേ?
ഇന്നിയും ഉണ്ട് അദേഹത്തിന്റെ നന്മകള്‍...വിദേശികള്‍ അടിച്ചോണ്ട് പോയ നമ്മുടെ ഗാന്ധിഅപ്പൂപ്പന്റെ കണ്ണാടി വരെ പാവം മല്ലൈയ്യ ചേട്ടന്‍ കോടികള്‍ മുടക്കി തിരിച്ചു വാങ്ങിചില്ലേ? അതും നമ്മുടെ കാശ്‌...
ഇതിനോക്കെയാണ് നന്ദി വേണം എന്ന് പറയുന്നത്, അല്ലാതെ വെറുതെ കുടിച്ചു ബോധമില്ലാതെ നടക്കുന്നു എന്ന് കുറ്റം പറയാതെ...ഇത്രയും ബോധമുള്ളവര്‍, ഇത്രയും ദേശ സ്നേഹം ഉള്ളവര്‍, ഇത്രയും Socialism മനസില്‍ കൊണ്ടുനടക്കുന്നവര്‍ വേറെ ആരുണ്ട്‌?

3 comments:

  1. കോട്ടയം ടൗണിൽ രാത്രി വെളിവുണ്ടാകുക ഗാന്ധി പ്രതിമയ്ക്കു മാത്രമാണെന്നു പറയാറുള്ളത്‌ ഇത്തരുണത്തിൽ ഓർത്തു പോകുന്നു

    ReplyDelete
  2. :)

    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതുക

    ReplyDelete
  3. ശ്രീ,
    ആദ്യം എന്റെ അകമഴിഞ നന്നി അറിയിക്കുന്നു - എന്റെ ബ്ലോഗ് വായിച്ച്തിനു.
    രണ്ടാമത് - ലജ്ജാവഹം ആണെങ്കിലും എന്റെ അവസ്ത ഞാൻ പറയാം - ഞാൻ മലയാളം പഠിചിട്ടില്ല. പത്രം വായിച്ചാൺ, മലയാളം ഇത്രയെങ്കിലും വശമാക്കിയത്. കുറച് നാളായി പറ്റാവുന്ന്ടത്തോളം വായിക്കുന്നു.
    ഞാൻ ബ്ലോഗ് തുടങിയത് തന്നെ, മലയാളം ഒന്നു നന്നാക്കിയേടുക്കാൻ വേണ്ടിയാൺ - അല്ലാതേ എഴുതാൻ കഴിവുള്ളത് കൊണ്ടല്ല.

    ReplyDelete