Thursday, July 23, 2009

ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
ഒബാമ തിരിഞു നോക്കി
അതാ മുറ്റ്ത് (white houseഇന്റെ) ഒരു മൈന, sorry ഒരു മൈ, ഛേ, അല്ല ഒരു മനുഷ്യൻ.
ഒബാമ: - ആരാ? (ആറാം തംബുരാനിൽ അംബലനടയിലേക്ക് കേറിവന്ന ലാലിനോട്, മഞ്ജു വാരിയർ ചോദിച പോലെ)
വന്നവൻ: - KKK
ഒബാമ ഒരു നിമിഷം സംശയിച്ചു, SRK - Shah Rukh Khan എന്ന് കേട്ടിട്ടുണ്ട്. യെഹ്, അല്ല്, ഇവൻ വെളുത്തവൻ ആണല്ലോ, അപ്പോ ഇതാരാ?
അടുത്ത നിമിഷം, കാര്യം മനസ്സിലായ ഒബാമ ഞെട്ടി, ഭോധം കെട്ട് വീണു...
..............................................
ഇതാണ്, KKK - Klu Klux Klan - ഇവരേ, അമേരിക്കകാർ തന്നെ “വെറുക്കപ്പെട്ടവർ” (hate group) എന്നാണത്രെ വിളിക്കുന്നത്. അപ്പോൾ പിന്നെ നമ്മുടെ അച്ചുമ്മാമ ഇവരേ എന്ത് വിളിക്കും? (പിന്നെ, അതിനു അച്ചുമ്മാമേടെ പട്ടി പോലും തിരിഞു നോക്കില്ല ഇവരേ, പിന്നല്ലെ...)
അല്ല, കാര്യത്തിലേക്ക് കടക്കാം - ഇവരൊക്കെ ആരാ?
കുറേ ഭ്രാന്തന്മാർ!, അല്ലെങ്കിൽ വിവരോം വിദ്യഭാസൊം ഇല്ലാത്ത, വെള്ളക്കാരാണ് എല്ലാം തികഞവർ, ബാക്കിയുള്ളോരൊക്കെ അവരുടെ അടിമകൾ എന്ന ആദിപ്പത്ത്യ വിചാരമുള്ള വിവരശൂന്യമായ ചിന്താഗതിക്കാർ.
ഇവരുടെ ചരിത്രം നോക്കുകയാനെങ്കിൽ, വ്യക്തമായ 3 സമയ കാലഘട്ടങാളിലാൺ ഇവരുടെ സഘടന തെളിഞ് നിന്നത്.
The Reconstruction Era Klan
Reconstruction Era എന്നറിയപെടുന്ന 1865-1877 കാലഘട്ടം ആൺ ആദ്യതേത്. 1866ഇൽ Tennessee എന്ന സംസ്താനത്താൺ, ഇവർ ആദ്യമായി രൂപപ്പേട്ടത്. Civil War കഴിഞ്, Republican Government രൂപാന്തരപെട്ട് വരുന്ന സമയത്ത്, അവരെ എതിർക്കാൻ വെണ്ടിയായിരുന്നു General Nathan Bedford Forrest എന്നയാൾ, ഇവരെ ഒരു സൈന്യ ശക്തിയായി രൂപപെടുത്തിയെടുത്തത്. Republican Government വളർന്ന്തനുസരിചു KKKയും വളർന്നു.
വെളുത്ത കുപ്പായവും, മുഖം മൂടിയുമായ് കുതിരപുറത്ത് വന്ന്, കറുത്തവർഗഗ്ക്കാരേയും, republicans ആയ വെള്ളക്കാരെയും, തല്ലുകയും കൊല്ലുകയും ആയിരുന്നു ഇവരുടെ പ്രവർത്തന രീതി.
രാജ്യാന്തര നിലയിൽ സഘടിക്കാത്തതും ലോക്കൽ തലത്തിൽ അവരവരുടെ ഇഷ്ട്ടത്തിനു പ്രവർത്തിക്കുകയും ചെയ്തതായിരുന്നു അവരുടെ പതനത്തിനു മുഖ്യ കാരണം. (അന്ന് PBയും, പ്രകാശ് കാരാറ്റും ഒക്കെ ഉണ്ടായിരുന്നെങ്കിൽ സഘടന പ്രവർത്തനം ശക്ത്മായേനെ...)
Federal Governmentന്റെ ശക്തമായ നിയമ നടപടികളിലൂടെ, 1871-72 കാലഘട്ട്ത്തിൽ ഇവരുടെ നാശം കണ്ടു.
World War 1 Era Klan
ഒന്നാം ലോക മഹായുദ്ധ കാലഘട്ടം ആൺ Klanഇന്റെ രണ്ടാം ഉൽഭവം. 1915ൽ ഒന്നം ലോകമഹായുധത്തിന്റെ കാറ്റ് വീശിതുടങുന്ന സമയം. രാജ്യം ഒട്ടാകേ ഒരു സ്വരാജ്യസ്നേഹം വളർന്ന് വരുന്ന അന്ദരീക്ഷവും, കത്തോലിക്കക്കാർക്കെതിരെ ഒരു ബാവകവും ആവിർഭവിചു.
ഇപ്രാവശ്യം, കുറചുംകൂടി സഘടിതമായിയായിരുന്നു ഇവരുടെ പ്രവർതനം. Congress രൂപീകരിചും, നേതാകളെ തിരഞെടുത്തും ഒക്കെ 1920 ആകുംബോഴേക്കും അവർ 30 ലക്ഷതിലതികം അണികളെ സ്രിഷ്ട്ടിച്ചു.
പക്ഷെ അടിസ്താനപരമായി നിന്നിരുന്ന ഹിംസയും, ഉപദ്രവ ശൈലിയും, ഇവരുടെ സ്വയം നാശത്തിലേക്കു നയിചു. 1920 അവസാനതോടുകൂടി ഇവർ വീണ്ടും ക്രമേണ ക്ഷയിചു.

The Civil Rights Era Klan
Civil Rights കാലഘട്ടം എന്നറിയപെടുന്ന് 1960കളിൽ, civil rights നീക്കം നടക്കുന്ന സമയം. വീണ്ടും ഒരു ഉയർതെഴുന്നേൽ‌പ്പ് ഉണ്ടായെങ്കിലും, വെറും 2000തിൽ താഴെ മാത്രം അനുയായികളുമായി അതികനാൽ പിടിചു നിന്നില്ല. 1960 അവസാനത്തോടുകൂടി അവർ വീണ്ടും ക്ഷയിചു.

ഇതുപോലത്തെ White Supremacistsആയ "Aryan Nations", "Skinheads" മറ്റുമായും ഇവർക്കു കൂട്ടുകെട്ടുണ്ട്. പൂർണമായും ഇല്ലാതായിപൊയിട്ടില്ലാത്ത ഇവന്മാർ ഇപ്പൊ വീണ്ടും തലപൊക്കൂന്നോ എന്നു കരുതുന്നതായിയാണു അറിവ്. കുറച് നാളായി ഇത്തരം വാർത്തകൾ വന്നു തുടങിയിട്ട്.

കഴിഞ ദിവസം അമേരിക്കൻ രാജ്യത്ത് വളരേയതികം അറിയപെടുന്ന ഒരു പഢിതനും പ്രൊഫസ്സരുമായ (ഇദ്ദെഹം ഒബാമയുടെ സുഹ്രുതുമാൺ) ഒരു കറുത്ത വർഗ്ഗക്കാരനെ, അദ്ദെഹത്തിന്റെ സ്വന്തം വീട്ടിൽ നിന്നു വെള്ളക്കാരനായ പോലീസ് “ഭവന ഭേദനതിനു” അറസ്റ്റ് ചെയ്തു.
പോലീസിന്റെ ഭാഷ്യം, ഇദ്ദെഹത്തിന്റെ അയൽക്കാരി പോലീസിനെ വിളിച്, അടുത്തവീട്ടിൽ കള്ളൻ കയറി എന്നു പറഞതായിയാൺ. അത് അന്വേഷിക്കാൻ വന്ന പോലീസിനോട് ഇദ്ദേഹം സഹകരിച്ചീല്ലാ, തിരിച്ചറിയൽ രേഖകൾ കാണിച്ചില്ലാ എന്നൊക്കെയാൺ.
മറിച്, പ്രൊഫസ്സറുടെ ഭാഷ്യം എന്തെന്നാൽ, ഇദ്ദേഹം ചൈനയിൽ പോയിട്ട് തിരിച് വന്നതേയുള്ളു എന്നും, പോലീസ് വന്നപ്പോൾ, പോലീസിന്റെ badge നംബരും, പേരും ചോദിചിട്ട് പോലീസ് പറയാൻ കൂട്ടാക്കിയില്ലാ എന്നൊക്കെയാൺ.
ഇദ്ദേഹതിന്റെ വലിയ വീടും, ഇദ്ദേഹം ഒരു കറുത്ത വർഗ്ഗക്കാരനായത് കൊണ്ടാണ് ഇങനെയൊക്കെ സംഭവിചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
എതായാലും ഈ സംഭവം അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെയിടയിൽ ഒരു വലിയ സംഭവമായി മാറിയിരിക്കുകയാണ്.
Presidentആയ ഒബാമ പോലും പരസ്യമായി പറഞു “police acted Stupidly" എന്ന്.

ഇക്കണക്കിനു പോയാൽ ഒബാമ ചേട്ടനു മിക്കവാറും പണി കിട്ടും എന്ന തോന്നുന്നേ!
ഒന്നുകിൽ ഇവന്മാർ, അല്ലെങ്കിൽ democrats, അല്ലെങ്കിൽ healthcare business വൻബന്മാർ, അതുമല്ലെങ്കിൽ ഇന്ദ്യാക്കാർ (ഇപ്പോൽ visa പ്രശ്നവും, outsourcing പ്രശ്നവും ഇന്ദ്യക്ക് അനുകൂലമല്ലലോ)...ആരായാലും, ഒബാമ ചേട്ടൻ കട്ടില്ലിൽ കിടന്നു അന്ദ്യശ്വാസം വലിക്കും എന്നു തോന്നുന്നില്ലാ...
ഈശ്വരോ രക്ഷിതു!!!

No comments:

Post a Comment